phpto
എൽ.ഡി.എഫ് കുലശേഖരപുരത്ത് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച പൊതു യോഗത്തിൽ വി. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. ജയപ്രകാശ് മേനോൻ, സ്ഥാനാർത്ഥികളായ എ. അനിരുദ്ധൻ, എ.കെ. രാധാകൃഷ്ണപിള്ള, കെ.ജി. കനകം, സി. സുധർമ്മ, ഷെർളി, ഷൈൻ, എൽ.ഡി.എഫ് നേതാക്കളായ ബി. കൃഷ്ണകുമാർ പ്രേമചന്ദ്രൻ എന്നിവർ പങ്കെടുത്തു. അഴീക്കൽ ചേർന്ന പൊതുസമ്മേളനത്തിൽ എൽ.ഡി.എഫ് കൺവീനർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജി. രാജദാസ് സംസാരിച്ചു. ആലപ്പാട് വെള്ളനാതുരുത്തിൽ സംടിപ്പിച്ച സമ്മേളനത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഉണ്ണിക്കൃഷ്ണൻ സംസാരിച്ചു.