
ഒരുതവണ പഞ്ചായത്ത് മെമ്പറായവർ വോട്ട് തേടിയെത്തുമ്പോൾ ജനങ്ങൾ ചോദിക്കും, നിങ്ങൾ ഇതുവരെ എന്ത് ചെയ്തുവെന്ന്. വെളിയം കുട്ടയിൽ വാർഡിലെ വോട്ടർമാർ ഇങ്ങനെയൊരു ചോദ്യം സ്ഥലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി വിനീത വിജയപ്രകാശിനോട് ചോദിക്കില്ല. പകരം പറയും വോട്ടുറപ്പെന്ന്. കാരണം കഴിഞ്ഞ പത്ത് വർഷമായി അവർക്ക് വികസനത്തിന്റെ വസന്തകാലമായിരുന്നു. നാടിന്റെ വികസനത്തിന് സ്വന്തം ഭൂമി പണയപ്പെടുത്തി കടക്കാരായവരാണ്. പത്ത് വർഷത്തിനിടയിൽ ഒരു എം.പിയോ എം.എൽ.എയോ തങ്ങളുടെ മണ്ഡലത്തിൽ നടപ്പാക്കാത്ത അത്രയും വികസനമാണ് കുട്ടയിൽ വാർഡിൽ നടന്നിട്ടുള്ളത്.
2010 മുതൽ 2015 വരെ വിനീത വിജയപ്രകാശും 2015 മുതൽ 2020 നവംബർ 11 വരെ പരിസ്ഥിതി പ്രവർത്തകനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഓടനാവട്ടം മണ്ഡലം പ്രസിഡന്റുമായ ഓടനാവട്ടം വിജയപ്രകാശുമായിരുന്നു കട്ടയിൽ വാർഡിലെ ജനപ്രതിനിധികൾ. ഇരുവരും ദമ്പതികളാണ്. വനിതാ സംവരണമായതിനാൽ ഇത്തവണ വിജയപ്രകാശിന് മത്സരിക്കാനാകില്ല. അതുകൊണ്ട് നാട്ടുകാർ വിനീതയോട് കളത്തിലിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. മഹിളാ കോൺഗ്രസ് വെളിയം മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറുമാണ് വിനീത വിജയപ്രകാശ്. കട്ടയിൽ വാർഡിൽ ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയല്ല മുൻഗാമിയുടെ നേട്ടങ്ങൾ പറയുന്നത്, വോട്ടർമാരാണ് ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.
വില്ലേജ് ഓഫീസിനെ പിടിച്ചുനിറുർത്തി
വാടക കെട്ടിടത്തിൽ ഓടനാവട്ടം വില്ലേജ് ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ശ്രമം നടന്നു. ഇതറിഞ്ഞ വിജയപ്രകാശ് ഓടനാവട്ടത്ത് കട്ടയിൽ വാർഡിൽ 9 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി, അതിൽ നിന്ന് 6 സെന്റ് വസ്തു വില്ലേജ് ഓഫീസ് കെട്ടിടത്തിനായി കൈമാറി. വസ്തു വാങ്ങാൻ തുക കണ്ടെത്തിയത് ഇരുവരുടെയും പേരിലുള്ള വീടും വസ്തുവും ബാങ്കിൽ പണയം വച്ചാണ്. അല്ലെങ്കിൽ കട്ടയിൽ വാർഡിൽ നിൽക്കുന്ന വില്ലേജ് ഓഫീസ് മറ്റെവിടേക്കെങ്കിലും പോയേനെ. ബാക്കി 3 സെന്റ് സ്ഥലം വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്കായി പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിടം പണിതു. 2 ലക്ഷം രൂപ ചെലവിൽ കിണറും ചുറ്റുമതിലും നിർമ്മിച്ചു.
മറ്റ് നേട്ടങ്ങൾ
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ മൂന്ന് ജനസമ്പർക്ക പരിപാടികൾ വഴി കട്ടയിൽ യക്ഷീക്കുഴീ പാലം (3.65 കോടി), കട്ടയിൽ മുന്നാറ്റ് മുക്ക് പാലവും റെഡിവളവ് മുന്നാറ്റ്മുക്ക് റോഡ് കോൺക്രീറ്റ് (1 കോടി), കൊട്ടാരക്കര - ഓയൂർ- പാരിപ്പള്ളി കെ.എസ്.ആർ.ടി.സി വേണാട് സർവീസ്, 35 മീറ്റർ കട്ടയിൽ തോട് ചെക്ക്ഡാം, ചൂലതോട് സൈഡ്കെട്ട്, ഓടനാവട്ടം - കോട്ടൂർകോണം ഭാഗത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ത്രീഫേസ് ലൈൻ, കട്ടയിൽ കറ്റുവീട്ടിൽ ഭാഗത്ത് പുതിയ ട്രാൻസ്‌ഫോർമർ ഉൾപ്പെടെ നടപ്പാക്കി. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിരവധി ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ചു.
പറഞ്ഞാൽ തീരാത്ത വികസനം
പുതിയ റോഡുകളുടെ നിർമ്മാണം
പഴയ റോഡുകളുടെ പുനർനിർമ്മാണം
അങ്കണവാടി പ്രവർത്തനം കാര്യക്ഷമാക്കി
രാഷ്ട്രീയം മാറ്റിനിറുത്തി അർഹരായവർക്ക് ആനുകൂല്യം
മൂന്ന് കുടുംബങ്ങൾക്ക് വസ്തുവും വീടും
വേനൽക്കാലത്ത് ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിച്ചു
ശക്തമായ സമരങ്ങളിലൂടെ വാഡിൽ ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ എത്തിച്ചു
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് പരമാവധി തൊഴിൽ ദിനം
വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ, നോട്ട് ബുക്കുകൾ
പത്ത് വർഷം മുൻപ് ക്ഷേമ പെൻഷൻ 50ൽ താഴെ പേർക്ക് മാത്രം
ഇപ്പോൾ 280ൽ അധികം ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ
പത്തുവർഷം മുൻപ് 60ൽ താഴെ തെരുവ് വിളക്കുകൾ
ഇപ്പോൾ 289 തെരുവ് വിളക്കുകൾ
ലോക്ക്ഡൗൺ കാലത്ത് 195 കുടുംബങ്ങൾക്ക് പച്ചക്കറികിറ്റ്
കൊവിഡ് ബാധിച്ച 60 പേർക്ക് അടിയന്തര സഹായം
പട്ടികജാതി കുടുംബങ്ങൾക്ക് വീട് അറ്റകുറ്റപ്പണി, പുതിയ വീട്, പഠനമുറി, പഠനോപകരണങ്ങൾ