പുനലൂർ: തിരഞ്ഞെടുപ്പിന് ലഹരി പകരാൻ സൂക്ഷിച്ചിരുന്ന 8 ലിറ്റർ വാറ്റ് ചാരായം പുനലൂരിലെ എക്സൈസ് സംഘം പിടികൂടി. ആയിരനെല്ലൂർ ആർ .പി .എൽ 8-ാം ബ്ലോക്കിലെ പാറക്കെട്ടിനുള്ളിൽ കന്നാസിലും കുപ്പിയിലും വിൽപ്പനക്കായി ഒളിപ്പിച്ച് വച്ച വ്യാജചാരായമാണ് പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. നിസാമുദ്ദീൻ, പ്രിവന്റീവ് ഓഫീസർ വൈ.ഷിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരീഷ് കുമാർ ,റോബിൻ, ഹരിലാൽ, നിനീഷ് മാത്യൂ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാജചാരായം പിടിച്ചെടുത്തത്.