
കൊല്ലം: സ്റ്റാൻസൺ സൈമൺ ജൂഡ് രചിച്ച 'ദൂരെ' എന്ന തിരക്കഥാ പുസ്തകം 7ന് രാവിലെ 10ന് കൊല്ലം പ്രസ് ക്ളബിൽ എം. മുകേഷ് എം.എൽ.എ പ്രകാശനം ചെയ്യും. തോമസ് പി. സൈമൺ പുസ്തകം ഏറ്റുവാങ്ങും. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ്, ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം സി.ജെ. ആന്റണി, അശ്വതി വിശ്വം, പുസ്തക രചയിതാവ് സ്റ്റാൻസൺ സൈമൺ ജൂഡ് തുടങ്ങിയവർ പങ്കെടുക്കും.