photo
കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റി കുലശേഖരപുരത്ത് സംഘടിപ്പിച്ച കുടുംബസംഗമം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾക്കും ദുർഭരണത്തിനും അഴിമതിക്കും എതിരെയുള്ള വിധിയെഴുത്താകും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറിമാരായ ആർ. രാജശേഖരൻ, ബിന്ദു ജയൻ, കെ. രാജശേഖരൻ, അഡ്വ. എം. ഇബ്രാഹിംകുട്ടി, കെ.കെ. സുനിൽകുമാർ, കബീർ എം. തീപ്പുര, ജി. കൃഷ്ണപിള്ള, ആദിനാട് മജീദ്, രാജു ആരൂഢം, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഷീബ ബാബു, സെവന്തികുമാരി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ റാഷിദ് എ. വാഹിദ്, എൻ. രാജു, കെ.ജെ. പ്രസേനൻ, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഇർഷാദ് ബഷീർ, കെ.എസ്. പുരം സുധീർ, ജിജി ഗോപാലകൃഷ്ണൻ, എം. യൂസഫ് കുഞ്ഞ്, ഹസീന അൻസർ, സതീഷ് സത്യവാൻ, സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.