c

കരുനാഗപ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് വൈകിട്ട് സമാപനമാകും. നാളെ നിശബ്ദ പ്രചാരണം നടത്താം. കഴിഞ്ഞ രണ്ട് ദിവസമായി മുന്നണി സ്ഥാനാർത്ഥികൾ പരമാവധി പ്രവർത്തകരുമായി വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിലാണ്. ഇന്നുരാവിലെ മുതൽ ഗൃഹസന്ദർശനം തുടരും. ഉച്ചയ്ക്ക് ശേഷം മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ച് ഡിവിഷന്റെ പരിധിയിൽ വിപുലമായ പ്രചാരണം നടത്തും. 35 ഡിവിഷനുകളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. കൊവിഡ് മാനദണ്ഡം നിലനിൽക്കുന്നതിനാൽ ഇക്കുറി ടൗണിൽ കലാശക്കൊട്ടുണ്ടാവില്ല. ഡിവിഷനുകൾ കേന്ദ്രീകരിച്ചുള്ള കലാശക്കൊട്ടിന് തയ്യാറെടുപ്പുകൾ നടത്തുകയാണ് മുന്നണികൾ.