ഓടനാവട്ടം: വെളിയം പഞ്ചായത്തിൽ കട്ടയിൽ, അമ്പലത്തുംകാല വാർഡുകളിലെ എൻ. ഡി. എ സ്ഥാനാർത്ഥികളായ ഗിരിജ കുമാരിയുടെയും കൃഷ്ണ ലീനാ അജിത്തിന്റെയും തിരഞ്ഞെടുപ്പ് വാഹന പ്രചാരണ ജാഥാ ബി.ജെ. പി മേഖല പ്രസിഡന്റ് രഞ്ജിത് വിശ്വനാഥൻ ഉദഘാടനം ചെയ്തു. മേഖല ഇലക്ഷൻ കൺവീനർ പി. മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്റ് പാറാങ്കോട് ബിജു, വെളിയം സബ് ജില്ലാ സെക്രട്ടറി എം. ജയപ്രകാശ്, ബൂത്ത് പ്രസിഡന്റ് പുത്തൻപുര മോഹനൻ, ചന്ദ്രബാബു, പി. പുഷ്പാംഗദൻ, രതീഷ്, തുളസീധരൻ ആചാരി എന്നിവർ നേതൃത്വം നൽകി.