 
കരുനാഗപ്പള്ളി: കൊവിഡിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജാഗ്രതയോടെ സമ്മതിദാന അവകാശം രേഖപ്പെടുത്തണം എന്ന സന്ദേശവുമായി ജോൺ എഫ് കെന്നഡി സ്കൂൾ. കൊവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി കൊവിഡ് പോസ്റ്റർ തയ്യാറാക്കിയിരിക്കുകയാണ് സ്കൂൾ. ബോധവത്കരണ പോസ്റ്ററുകൾ മാനേജർ മായാ ശ്രീകുമാറും പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദും ചേർന്ന് പ്രകാശനം ചെയ്തു. എച്ച്.എം മുർഷിദ് ചിങ്ങോലിൽ, സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ മാത്യു, ഗംഗാറാം കണ്ണമ്പള്ളി, മീരാ സിറിൾ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജിത് പുളിമൂട്ടിൽ, പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്റർ സുധീർ ഗുരുകുലം, സുരേഷ് കൊട്ടുകാടൻ തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.