 
കൊല്ലം: മദ്യപിച്ച് ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്‌തതിന്റെ വിരോധത്തിൽ അയൽവാസികളെ ആക്രമിച്ച മൂന്ന് പേർ അറസ്റ്റിലായി. ഡീസന്റ് മുക്ക് വെറ്റിലത്താഴം സ്വദേശി അനസിനെയും ഭാര്യയെയും ആക്രമിച്ച് വാള് കാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ വെെറ്റിലത്താഴം സ്വദേശികളായ വയലിൽ പുത്തൻ വീട്ടിൽ കൊച്ചുവാവ എന്ന് വിളിക്കുന്ന മഹേഷ്, വയലിൽ പുത്തൻ വീട്ടിൽ മനു, തുഷാര വീട്ടിൽ ഷൈൻകുമാർ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ മദ്യപിച്ച് സ്ഥിരമായി ബഹളമുണ്ടാക്കുന്നതിനെ അനസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് മാരക ആയുധങ്ങളുമായെത്തി കുടുംബത്തിന് നേരെ ആക്രമണം നടത്തിയത്. കൊട്ടിയം എസ്.ഐ സുജിത് ജി. നായരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
.