 
പുനലൂർ: നഗരസഭയിലെ ഐക്കരക്കോണം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വനിതാ സംഘം പ്രസിഡന്റുമായ ഷീല മധുസൂദനന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം മുൻ കേന്ദ്ര സഹ മന്ത്രിയും രാജ്യസഭ അംഗവുമായ അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ നേതാക്കളായ ബി.രാധാമണി, പി.ബാനർജി, എൽ.രാജേഷ്, സ്ഥാനാർത്ഥി ഷീല മധുസൂദനൻ, ബിജു ഗോപാൽ, ബിച്ചു ബിജു, സുരേഷ് ,ഹരി, മഞ്ജു കുമാർ, അരുൺ രാഹുൽ തുടങ്ങിയവർ സംസാരിച്ചു.