
കൊല്ലം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി ചരിത്രവിജയം നേടുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ. നിരവധി പഞ്ചായത്തുകളിൽ എൻ.ഡി.എ അധികാരത്തിലെത്തും. ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും എൻ.ഡി.എ സഖ്യം നിർണായകമാകും.
കൊല്ലം കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം നേടും. കോർപ്പറേഷൻ ഭരണത്തിൻ കീഴിൽ വ്യാപകമായ അഴിമതിയും ക്രമക്കേടും ചർച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പാണിത്. കൊല്ലത്തിന്റെ പഴയകാല പ്രൗഢി വീണ്ടെടുക്കുന്നതിനും ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായി കൊല്ലത്തെ മാറ്റുന്നതിന്നും ഭരണമാറ്റം അനിവാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ ജില്ലയിലെ ഗ്രാമങ്ങളിൽ എത്തണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എൻ.ഡി.എ അധികാരത്തിൽ എത്തേണ്ടതിന്റെ ആവിശ്യകത വോട്ടർമാർക്ക് ബോദ്ധ്യമായിട്ടുണ്ട്.
സംശുദ്ധവും അഴിമതി രഹിതവും വികസനോത്മുഖമായ തൃതല പഞ്ചായത്ത് ഭരണത്തിന് ജനം എൻ.ഡി.എയ്ക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.