mask

കൊല്ലം: നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് വീടുകൾ കയറി വോട്ട് അഭ്യർത്ഥിക്കുമ്പോൾ തിരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മാസ്കുകൾ ഉപയോഗിക്കാം. എന്നാൽ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാൻ പോകുമ്പോൾ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ, സ്ഥാനാർത്ഥിയുടെ പേര്, ചിത്രം എന്നിവ പതിച്ച മാസ്കുകൾ ഉപയോഗിക്കാൻ പാടില്ല. ചിഹ്നം പതിച്ച മാസ്‌കുമായി പോളിംഗ് ബൂത്തിലെത്തിയാൽ നിയമ നടപടി നേരിടേണ്ടി വരും. ഇന്ന് ശബ്ദ പ്രചരണം, യോഗം ചേരൽ, പ്രകടനം എന്നിവ പാടില്ല.