കൊല്ലം: ഡോ. ബി.ആർ. അംബേദ്കറിന്റെ 64-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. ഡോ. ബി.ആർ. അംബേദ്കറുടെ ആഗ്രഹങ്ങളും ആശയങ്ങളും പ്രാവർത്തികമാകുന്നതിൽ കോൺഗ്രസ് പാർട്ടി നൽകിയ പിന്തുണയാണ് ഇന്ത്യയിലെ ജനസമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുവാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പട്ടത്താനം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് നരേന്ദ്ര പ്രസാദ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായായ വടക്കേവിള ശിവരാജൻ, രാജീവ് പാലത്തറ, കുട്ടപ്പൻ കൂട്ടിക്കട, അഫ്സൽ തമ്പോര്, ജലീൽ പള്ളിമുക്ക് തുടങ്ങിയവർ പങ്കെടുത്തു.