
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് നടക്കും. രാവിലെ 8ന് കല്ലുവാതുക്കൽ, 10ന് പൂതക്കുളം, 11ന് ആദിച്ചനല്ലൂർ, ഉച്ചയ്ക്ക് 12ന് ചിറക്കര, ഒന്നിന് ചാത്തന്നൂർ ഗ്രാമ പഞ്ചാത്ത് എന്നിങ്ങനെ വിതരണം നടക്കുമെന്ന് അസി. റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.