
കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ കടകൾ, സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകി. വ്യാപാര സ്ഥാപനങ്ങൾക്ക് രാത്രി ഒൻപത് വരെയും ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവയ്ക്ക് രാത്രി പത്തുവരെയും പ്രവർത്തിക്കാം. പാർസൽ നൽകുന്ന സ്ഥാപനങ്ങൾക്ക് രാത്രി 11 വരെയും പ്രവർത്തനാനുമതിയുണ്ട്. സ്ഥാപനങ്ങളെല്ലാം കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ജീവനക്കാർ മാസ്‌ക് ധരിക്കണം. എത്തുന്നവർക്ക് സാനിറ്റൈസർ നൽകണം. കൊവിഡ് പടരുന്ന സാഹചര്യങ്ങൾ കണ്ടാൽ നടപടിയുണ്ടാവുമെന്നും കളക്ടർ അറിയിച്ചു.