c
ആര്യങ്കാവിൽ സ്വീകരണ പര്യടനത്തോടൊനുബന്ധിച്ച് കുളത്തൂപ്പുഴ ജില്ലാഡിവിഷൻ എൻ ഡി എ സ്ഥാനാർത്ഥി ഏരൂർ സുനിൽ കഴുതുരുട്ടിയിൽ വോട്ടഭ്യർത്ഥിക്കുന്നു

ആര്യങ്കാവ്: കുളത്തൂപ്പുഴ ജില്ലാ ഡിവിഷൻ എൻ. ഡി. എ സ്ഥാനാർത്ഥി ഏരൂർ സുനിലിന്റെയും ബ്ലോക്ക് സ്ഥാനാർത്ഥി ലിനി ടീച്ചറിന്റെയും പഞ്ചായത്തിലെ വിവിധ വാർഡു സ്ഥാനാർത്ഥിമാരുടെയും സ്വീകരണ പര്യടനത്തിന്റെ ഉദ്ഘാടനം കഴുതുരുട്ടിയിൽ ബി .ജെ. പി സംസ്ഥാന സമിതിയംഗം മാമ്പഴത്തറ സലീം
നിർവഹിച്ചു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ എൻ. ഡി. എ സ്ഥാനാർത്ഥികൾക്ക് സ്വീകരണം നൽകി.
എൻ ഡി എ നേതാക്കളായ ബിജുവടക്കേടത്ത്,സോമൻ,പ്രദീപ് ഗീത ഇടപ്പാളയം,അഞ്ചൽ കൃഷ്ണൻകുട്ടി,
ഭുവനചന്ദ്രൻ,അശോകൻ,വിക്രമൻ നായർ,അജയൻ,ശിവൻകുട്ടി,രാജൻ,ശശി എന്നിവർ നേതൃത്വം നൽകി.