
കൊല്ലം: ഗ്രാമപഞ്ചായത്തുകളിലെ വോട്ടർമാർക്ക് ജില്ലാ- ബ്ലോക്ക് പഞ്ചായത്തുകളിലെ വോട്ട് കൂടിയാകുമ്പോൾ മൂന്ന് വോട്ടുകൾ ചെയ്യാം. ഇതിനായി മൂന്ന് വോട്ടിംഗ് യന്ത്രങ്ങൾ ബൂത്തിലുണ്ടാകും. മൂന്ന് യന്ത്രങ്ങളിലും സ്ഥാനാർത്ഥികൾക്ക് നേരെ വോട്ട് രേഖപ്പെടുത്തിയെങ്കിൽ മാത്രമേ ബീപ്പ് ശബ്ദം കേട്ട് വോട്ടുകൾ രേഖപ്പെടുത്തുകയുള്ളൂ. ബീപ്പ് ശബ്‌ദം മുഴങ്ങുമ്പോഴാണ് വോട്ടിംഗ് പ്രക്രിയ പൂർത്തിയാകുന്നത്. മൂന്ന് വോട്ടുകളിൽ ഒരെണ്ണം ചെയ്യുന്നില്ലെങ്കിൽ എൻഡ് ബട്ടൺ അമർത്തണം. മൂന്ന് വോട്ടുകളും ചെയ്‌തില്ലെങ്കിൽ എൻഡ് ബട്ടൺ അമർത്തിയെങ്കിൽ മാത്രമേ വോട്ടിംഗ് പ്രക്രിയ പൂർത്തിയാവൂ. എൻഡ് ബട്ടൺ അമർത്താതെ വോട്ടർ പുറത്ത് പോയാൽ ബൂത്ത് ഏജന്റുമാരുടെ അനുവാദത്തോടെ പ്രിസൈഡിംഗ് ഓഫീസർ എൻഡ് ബട്ടൺ അമർത്തി പ്രക്രിയ പൂർത്തിയാക്കും.