pen

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇറങ്ങുമ്പോൾ ഒരു പേന കൈയിൽ കരുതുന്നതാണ് നല്ലത്. പോളിംഗ് ബൂത്തിൽ പേന ഉണ്ടെങ്കിലും കൊവിഡ് കാലമായതിനാൽ രജിസ്റ്ററിൽ ഒപ്പിടാൻ എല്ലാവർക്കും ഒരു പേന ഉപയോഗിക്കാനാകില്ല.

മൂക്കും വായും മറയുന്ന തരത്തിൽ മാസ്ക് ധരിച്ച് വേണം വോട്ടെടുപ്പ് കേന്ദ്രത്തിലെത്താൻ.

സാമൂഹിക അകലം ഉൾപ്പെടെ തിരഞ്ഞെടുപ്പ് കമ്മിഷനും ആരോഗ്യ വകുപ്പും നിർദേശിച്ചിട്ടുള്ള എല്ലാ മുൻ കരുതലുകളും വോട്ടർമാർ പാലിക്കണം.