
കൊല്ലം: കൊവിഡ് കാലത്ത് വോട്ട് ചെയ്തവരെ തിരിച്ചറിയാൻ കൈയിൽ മഷി പുരട്ടുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രണ്ടാം പോളിംഗ് ഓഫീസറാണ്. വോട്ടർമാർ ബൂത്തിൽ പ്രവേശിക്കുന്നതിന് മുൻപും പിമ്പും സാനിറ്റൈസർ നൽകുന്നതും മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതും പോളിംഗ് അസിസ്റ്റന്റാണ്.
കൈകൾ അണുവിമുക്തമാക്കുന്നതിനാൽ മഷി പുരട്ടുന്ന സ്റ്റിക്ക് വഴി ആർക്കും രോഗം വ്യാപിക്കാൻ സാദ്ധ്യതയില്ല. മാത്രമല്ല കൊവിഡ് രോഗികൾക്ക് വൈകിട്ട് 5 മുതൽ ആറുവരെയാണ് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിച്ചിരിക്കുന്നത്. ഈ സമയം ഓരോരുത്തർക്കും മഷി പുരട്ടാൻ പ്രത്യേകം സ്റ്റിക്കാണ് ഉപയോഗിക്കുക. പിന്നീട് ഇവ സുരക്ഷിതമായി സംസ്കരിക്കും.