
കൊല്ലം: ജില്ലയിൽ ഇന്നലെ 292 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ വിദേശത്ത് നിന്നും ഒരാൾ ഇതരസംസ്ഥാനത്ത് നിന്നും വന്നതാണ്. രണ്ടുപേർക്ക് കൊവിഡ് ബാധിച്ച ഉറവിടം വ്യക്തമല്ല. ബാക്കി 287 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
വിളക്കുടി സ്വദേശിനി പൊടിപ്പെണ്ണ് (80), പാണ്ടിത്തിട്ട സ്വദേശി കെ. പാപ്പച്ചൻ (75) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 329 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 3,518 ആയി.