election
ELECTION

പത്തനാപുരം: വോട്ടെടുപ്പിനായി ബൂത്തുകൾ സജ്ജം.പത്തനാപുരം ബ്ലോക്കിൽ
പട്ടാഴി, പട്ടാഴി വടക്കേക്കര, പത്തനാപുരം, തലവൂർ, പിറവന്തൂർ, വിളക്കുടി ,എന്നീ ആറ് പഞ്ചായത്തുകളിലെ പോളിംഗ് സാമഗ്രികൾ സെന്റ് സ്റ്റീഫൻസ്‌ സ്കൂളിൽ നിന്നും വിതരണം ചെയ്തു.
വരണാധികാരി ഡി .എഫ്. ഒ എ. ഷാനവാസാണ് നേതൃത്വം നൽകിയത്‌..
ആറ് പഞ്ചായത്തുകളിലായി 208 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത് .
പത്തനാപുരം 38 ,പിറവന്തൂർ 44, പട്ടാഴി 26 ,പട്ടാഴി വടക്കേക്കര 20, തലവൂർ 40, വിളക്കുടി 40 എന്നിങ്ങനെയാണു പോളിംഗ്‌ സ്റ്റേഷനുകളുടെ കണക്ക്‌.
208 പോളിംഗ് ബൂത്തുകളിലായി 6 ജീവനക്കാർ എന്നക്രമത്തിൽ 1248 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്

പ്രശ്നബാധിത ബൂത്തുകൾ 8

പത്തനാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കടുവാത്തോട്‌ ,ചെളിക്കുഴി ,​കുണ്ടയം,ചേകം, കടശ്ശേരി. കുണ്ടയം .കാരമൂട് , കമുകുംചേരി എൽ.പി.എസ് എന്നിവിടങ്ങളെ മുൻതിരഞ്ഞെടുപ്പ് കാലങ്ങളിലെപ്പോലെ പ്രശ്നബാധിത ബൂത്തുകൾ ആയി പ്രഖ്യാപിച്ചിട്ടുണ്ട്‌.കൂടുതൽ പൊലീസ്‌ സുരക്ഷ ഈ ബൂത്തുകളിലേർപ്പെടുത്തിയിട്ടുണ്ട്‌.

കൊവിഡ് രോഗബാധിതർക്ക് എല്ലാ ബൂത്തുകളിലും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.പ്രശ്നബാധിത ബൂത്തുകളടക്കം എല്ലാ ബൂത്തുകളിലും ചിത്രീകരണത്തിനായി വീഡിയോഗ്രാഫേഴ്സിനെയും നിയമിച്ചിട്ടുണ്ട്.