 
ചാത്തന്നർ: ചാത്തന്നൂർ നിയോജക മണ്ഡലം പരിധിയിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷൻ, പരവൂർ മുനിസിപ്പാലിറ്റിയുടെ 32 വാർഡുകൾ, ചാത്തന്നൂർ, ആദിച്ചനല്ലൂർ, ചിറക്കര, കല്ലുവാതുക്കൽ, പൂതക്കുളം പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നലെ രാവിലെ 8 മുതൽ അഞ്ച് പഞ്ചായത്തുകളിലെയും പോളിംഗ് സാമഗ്രികൾ ഇത്തിക്കര ബ്ലോക്ക് ഓഫീസിൽ വിതരണം ചെയ്തു. ഉച്ചയ്ക്ക് 2 മണിയോടെ വിതരണം പൂർത്തിയായി.
ഗ്രാമ പഞ്ചായത്തുകളിൽ ചാത്തന്നൂർ - 18 വാർഡുകളിലായി 34 ബൂത്തുകൾ, ആദിച്ചനല്ലൂർ - 20 വാർഡുകളിലായി 37 ബൂത്തുകൾ, ചിറക്കര -16 വാർഡുകളിലായി 26 ബൂത്തുകൾ, കല്ലുവാതുക്കൽ- 23 വാർഡുകളിലായി 47 ബൂത്തുകൾ, പൂതക്കുളം - 18 വാർഡുകളിലായി 34 ബൂത്തുകളും സജ്ജീകരിച്ചു. പ്രശ്നബാധിത ബൂത്തായ പൂതക്കുളം പഞ്ചായത്തിലെ പുന്നായ്കുളം വാർഡിൽ നിരീക്ഷണ കാമറകൾ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്.