dr-maya-m-s-52

ശാ​സ്​താം​കോ​ട്ട: ആശുപത്രി വളപ്പിലെ ക്വാർട്ടേഴ്സിൽ നിന്ന് ഡ്യൂ​ട്ടി​ക്ക് പോ​കും വ​ഴി വ​നി​താ ​ഡോ​ക്ടർ കു​ഴ​ഞ്ഞു​വീ​ണ് ​മ​രി​ച്ചു. ശൂ​ര​നാ​ട്‌ ​തെ​ക്ക് തൃ​ക്കു​ന്ന​പ്പു​ഴ തെ​ക്ക് മു​ള്ളു​വി​ള കി​ഴ​ക്ക​തിൽ ഡോ. എം.എ​സ്. മാ​യയാണ് (52) മ​രി​ച്ച​ത്.

അ​ട്ട​പ്പാ​ടി അ​ഗ​ളി ട്രൈബൽ ആ​ശു​പ​ത്രി​യിൽ ഡ്യൂ​ട്ടി​ക്കാ​യി നടന്നുപോ​കും​വ​ഴി ഇന്നലെ രാ​വി​ലെ എട്ടോടെയാണ് കു​ഴ​ഞ്ഞു​വീ​ണ​ത്. കോ​യ​മ്പ​ത്തൂർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെങ്കിലും രക്ഷിക്കാനായില്ല. നി​യ​മ വി​ദ്യാർത്ഥി​യാ​യ മ​കൾ ഈ​ശ്വ​രി​ക്കൊ​പ്പമാണ് താ​മ​സിച്ചിരുന്നത്. മു​തു​കു​ളം മു​പ്പ​റ​യിൽ വി​ജ​യ​മാ​ധ​വ​ന്റെ ഭാ​ര്യ​യാ​ണ്.ശാ​സ്​താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ ദീർ​ഘ​കാ​ലം സേ​വ​നമ​നുഷ്ഠിച്ചി​ട്ടു​ണ്ട്. മൃതദേഹം ശൂ​ര​നാ​ട്ടെ വീ​ട്ടു​വ​ള​പ്പിൽ സംസ്കരിച്ചു. മ​കൻ: ഭ​ര​ത്. മു​ള്ളു​വി​ള കി​ഴ​ക്ക​തിൽ പ​രേ​ത​നാ​യ റി​ട്ട. അ​ദ്ധ്യാപ​കൻ ശി​വ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ മ​ക​ളാ​ണ്.