 
കൊല്ലം: സ്വത്തുതർക്കത്തിന്റെ പേരിൽ രണ്ടുപേരെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. ശാസ്താംകോട്ട മനക്കര രാജഗിരിയിൽ അരി ബെന്നിനെയാണ് (38) ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്ത ബന്ധുക്കളായ മൈനാഗപ്പള്ളി വേങ്ങ മുറിയിൽ ഷൈൻ നിവാസിൽ ഷൈൻ ജോസഫിനെയും സഹോദരൻ ജയ്സൺ ജോസഫിനെയുമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.