prathi-shamnad-
പ്രതി ഷംനാദ്

ചടയമംഗലം : യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇളമാട് കാരാളികോണം ഇലവുംമൂട് ,​ മേവറത്ത് വീട്ടിൽ അബ്ദുൽസലാമിന്റെ മകൻ ഷംനാദി(26)​നെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. .ഇളമാട് കാരാളികോണം അബീസ് മൻസിലിൽ സലീമിന്റെ മകൻ അബീസിനെ(29)​യാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇരുവരും തമ്മിൽ ടിപ്പർ ലോറി ഓടുന്നതിനെ കുറിച്ചുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.