ldf

കൊല്ലം: ജില്ലയിലെ രാഷ്ട്രീയ നേതാക്കളിൽ മിക്കവരും രാവിലെ തിരക്കേറും മുൻപ് വോട്ട് രേഖപ്പെടുത്തി. മന്ത്രിമാരായ കെ. രാജു അഞ്ചൽ നെട്ടയം ഗവ.എച്ച്.എസ്.എസിലും ജെ. മേഴ്സിക്കുട്ടിഅമ്മ കേരളപുരം പബ്ലിക് ലൈബ്രറിയിലുമാണ് വോട്ട് ചെയ്തത്.

എൻ.കെ. പ്രേമചന്ദ്രൻ എം.പി കുടുംബ സമേതം കൊല്ലം സോപാനം ഓഡിറ്റോറിയത്തിലും കെ. സോമപ്രസാദ് എം.പി ഭരണിക്കാവ് ജെ.എം ഹൈസ്കൂളിലും കൊടുക്കുന്നിൽ സുരേഷ് എം.പി കൊട്ടാരക്കര ഗേൾസ് എച്ച്.എസിലുമാണ് വോട്ട് രേഖപ്പെടുത്തിയത്.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ‌ ചാത്തന്നൂർ മീനാട് ഗവ.എൽ.പി സ്കൂളിലും സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ കടയ്ക്കൽ ആനപ്പാറ അങ്കണവാടിയിലും ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആദിച്ചനല്ലൂർ കൈതക്കുഴി എൽ.പി സ്‌കൂളിലും വോട്ടിട്ടു.

എം.എൽ.എമാരായ എം. മുകേഷ് പട്ടത്താനം എസ്.എൻ.ഡി.പി സ്‌കൂളിലും കെ.ബി. ഗണേഷ് കുമാർ മഞ്ചള്ളൂർ എൻ.എസ്.എസ് കരയോഗ മന്ദിരത്തിലും പി. ഐഷാ പോറ്റി കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മന്നം മെമ്മോറിയൽ സ്‌കൂളിലും മുല്ലക്കര രത്‌നാകരൻ കൊട്ടാരക്കര അമ്പലക്കര ജി.എൽ.പി.എസിലുമാണ് വോട്ട് രേഖപ്പെടുത്തിയത്.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ പത്തനംതിട്ട കോന്നി കലഞ്ഞൂർ സ്‌കൂളിലും സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു കുന്നിക്കോട് പി.ആർ.എൻ.എം പബ്ലിക് സ്‌കൂളിലുമാണ് വോട്ട് ചെയ്തത്.