ocr
ഓച്ചിറയിൽ വാഹനാപകടത്തിൽ മറിഞ്ഞ ലോറി ക്രയിനുകളുടെ സഹായത്തിൽ ഉയർത്തി മാറ്റുന്നു

ഓച്ചിറ: ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഓച്ചിറ കല്ലൂർ മുക്കിലെ ഗ്യാസ് ഗോഡൗണിൽ ലോഡി റക്കിയ ശേഷം കാലി സിലിണ്ടറുകളുമായി പാരിപ്പള്ളിയിലേക്ക് പോവുകയായിരുന്ന ലോറിയും തിരുവനന്തപുരത്ത് മെത്ത ഇറക്കിയ ശേഷം തൃശൂരിലേക്ക് വരുകയായിരുന്ന മിനിലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ദേശീയപാതയിൽ വലിയകുളങ്ങര ക്ഷേത്രത്തിന് വടക്ക് ഇന്നലെ രാവിലെ 8 മണിക്കായിരുന്നു അപകടം. മിനിലോറി പൂർണമായും തകർന്നു. തൃശൂർ സ്വദേശികളായ മിനിലോറി ഡ്രൈവർ ജോജി തോമസ്, ക്ലീനർ സുജിൽ എന്നിവരെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന് കുറുകെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.