c
അഞ്ചൽ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പനച്ചവിള ഏഴാം വാർഡിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളായ അമ്മ സുധർമ്മ ദേവരാജനും മകൻ ദിനു രാജും

കൊല്ലം: അമ്മയും മകനും ഒരുവീട്ടിൽ നിന്ന് വ്യത്യസ്‌ത രാഷ്ട്രീയ പാർട്ടികളുടെ ബാനറിൽ മത്സരിക്കുന്ന അപൂർവതയ്ക്കാണ് കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഏഴാം വാർഡ് സാക്ഷിയാകുന്നത്. ഇടമുളയ്ക്കൽ പനച്ചവിള ദിവ്യാലയത്തിൽ സുധർമ്മയും മകൻ ദിനുരാജുമാണ് പരസ്പരം മത്സരിക്കുന്നത്.

അമ്മ ബി.ജെ.പി സ്ഥാനാർത്ഥിയും മകൻ ഇടതുമുന്നണി സ്ഥാനാർത്ഥിയും. പ്രചാരണച്ചൂടിനൊടുവിൽ ഇന്നലെ ഇടമുളയ്ക്കൽ ജവഹർ ഹൈസ്‌കൂൾ അങ്കണത്തിൽ നേർക്കുനേരെ നിന്നാണ് അമ്മയും മകനും വോട്ടർമാരെ കണ്ടത്. വിജയപ്രതീക്ഷയിലാണ് തങ്ങളെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.

തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി അമ്മയ്ക്കും മകനുമില്ലാത്ത ടെൻഷനാണ് നാട്ടുകാർക്ക്. കഴിഞ്ഞതവണ കുറച്ച് വോട്ടുകൾക്ക് മാത്രമാണ് സുധർമ്മ മറ്റൊരു ഇടത് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്.