web

കൊല്ലം: കള്ളവോട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കി വോട്ടെടുപ്പ് സുഗമമാക്കാൻ ജില്ലയിലെ 35 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം നടപ്പാക്കി. കൊല്ലം നഗരത്തിലെ 20 ബൂത്തുകളിലും നഗര അതിർത്തിക്ക് പുറത്തുള്ള 15 ബൂത്തുകളിലുമാണ് കെൽട്രോണിന്റെ സഹായത്തോടെ വെബ് കാസ്റ്റിംഗ് ക്രമീകരിച്ചത്. ബൂത്തിലെത്തുന്ന ഓരോ വോട്ടർമാരും വോട്ട് ചെയ്യാനെത്തുന്നതും രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും തത്സമയം രേഖപ്പെടുത്തും. പ്രശ്നബാധിത ബൂത്തുകളിൽ ഒരുക്കിയ വെബ്കാസ്റ്റിംഗിലൂടെ വോട്ടെടുപ്പ് നടപടികൾ കളക്ടറേറ്റിലെ കൺട്രോൾ റൂം മുഖേന ജില്ലാ കളക്ടർക്ക് തത്സമയം മനസിലാക്കാം. അക്ഷയ, ജില്ലാ ഐ.ടി സെൽ (റവന്യൂ) നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി എന്നിവയുടെ ഏകോപനത്തോടെയാണ് തത്സമയ സംപ്രേക്ഷണം സജ്ജീകരിച്ചത്. ദൃശ്യങ്ങൾ കെൽട്രോണിന്റെ സെർവറിലാണ് സ്റ്റോർ ചെയ്തിരിക്കുന്നത്.