covid

കൊല്ലം: ജില്ലയിൽ ഇന്നലെ 317 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ വിദേശത്ത് നിന്ന് എത്തിയതാണ്. ഒരാൾക്ക് കൊവിഡ് ബാധിച്ച ഉറവിടം വ്യക്തമല്ല. ബാക്കി 315 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.

കരുനാഗപ്പള്ളി സ്വദേശി ഭാർഗവന്റെ (70) മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 269 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 3,566 ആയി.