 
കുന്നത്തൂർ : നൂറ്റിമൂന്നാം വയസിലും വാർദ്ധക്യത്തിന്റെ അവശതകൾ മറന്ന് വോട്ട് ചെയ്യാനെത്തിയ മറിയാമ്മ ഉമ്മൻ നാട്ടുകാർക്കുമുന്നിൽ താരമായി. കുന്നത്തൂർ തുരുത്തിക്കര വിളയിൽ കുടുംബാംഗമായ മറിയാമ്മ പതിനഞ്ചാം വാർഡിലെ വോട്ടറാണ്. എം.ടി.യു.പി സ്കൂളിലെ ബൂത്തിൽ രാവിലെ 11ഓടെയാണ് മറിയാമ്മ എത്തിയത്. ഈ വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ റെജി കുര്യനും സഹപ്രവർത്തകനായ സാംകുട്ടിയുമാണ് മറിയാമ്മയെ ജനാധിപത്യാവകാശം വിനിയോഗിക്കാനായി ബൂത്തിലെത്തിച്ചത്. കോൺഗ്രസ് നേതാവ് പി.ഒ. തോമസിന്റെ മാതാവാണ് മറിയാമ്മ.