altthaf-52
അൽത്താഫ്

ചാത്തന്നൂർ: വോട്ടെടുപ്പിന് തൊട്ടുമുൻപ്‌ പ്രിസൈഡിംഗ് ഓഫീസറുടെ ഭർത്താവ് മരിച്ചു. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത്‌ ഞവരൂർ ഹൈസ്‌കൂളിലെ പ്രിസൈഡിംഗ് ഓഫീസറും ഉളിയനാട് ഗവ. ഹൈസ്കൂൾ അദ്ധ്യാപികയുമായ എസ്. ഷീബയുടെ ഭർത്താവ് കൊട്ടിയം വടക്കേ മൈലക്കാട് ഷാജി മൻസിലിൽ അൽത്താഫാണ് (52) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 5 ഓടെയായിരുന്നു അന്ത്യം. വിവരം അറിഞ്ഞതോടെ അദ്ധ്യാപികയെ വിട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കിയ ശേഷം ചിറ്റുമല സ്കൂളിലെ അദ്ധ്യാപകന് ചുമതല കൈമാറി. സംസ്കാരം കടയ്ക്കൽ വളവുപച്ച തുമ്പമൺ തൊടി പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: അലീഷ, അബിൻഷ.