vot
തെന്മല പഞ്ചായത്തിലെ അണ്ടൂർപച്ച വാർഡിലെ പോളിംഗ് സ്റ്റേഷനിൽ അനുഭവപ്പെട്ട വോട്ടറൻമാരുടെ നീണ്ട ക്യൂ

പുനലൂർ: തെന്മല, ആര്യങ്കാവ്, കരവാളൂർ പഞ്ചായത്തുകളിലാണ് വോട്ടർമാരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ഇടമൺ-34,വെള്ളിമല,ചാലിയക്കര,ഉദയഗിരി, ആനപെട്ടകോങ്കൽ, അണ്ടൂർപച്ച, ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ, തെന്മല, കഴുരുട്ടി, ഇടപ്പാളയം, കരവാളൂർ, തേവിയിഡ്, വെഞ്ചേമ്പ്,നീലമ്മാൾ,അടുക്കളമൂല തുടങ്ങിയ നിരവധി വാർഡുകളിലെ പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടർമാരുടെ നീണ്ട നിര അനുഭവപ്പെട്ടത്.തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്നആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാട്, പൂത്തോട്ടം, നെടുംമ്പാറ തുടങ്ങിയ വാർഡുകളിലും, കഴുതുരുട്ടി, ഇടപ്പാളം പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു.