 
പുനലൂർ: നഗരസഭയിൽ കൊവിഡ് രോഗികളായ 7പേർ പോളിംഗ് ബൂത്തുകളിൽ എത്തി വോട്ട് രേഖപ്പെടുത്തി.കല്ലാർ വാർഡിൽ മൂന്ന്, നെടുംങ്കയം, തൊളിക്കോട് എന്നീ രണ്ട് വാർഡുകളിൽ നിന്നും രണ്ട് പേർ വീതമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം വൈകിട്ട് 5ന് ശേഷം പി.പി.ഇ കിറ്റ് ധരിച്ചായിരുന്നു ഇവർ പോളിംഗ് ബൂത്തിൽ എത്തിത്.അഞ്ച് മണി മുതൽ പോളിംഗ് സ്റ്റേഷനിലെ എല്ലാ ജീവനക്കാരും പി.പി.ഇ കിറ്റ് ധരിച്ചിരിക്കണമെന്ന് വരണാധികാരിയായ അനിൽ ആന്റണി കർശന നിർദ്ദേശം നൽകിയിരുന്നു.കല്ലാർ വാർഡിലെ രണ്ട് സ്ത്രീകളും ഒരു പുരുഷനുംനെടുംങ്കയത്ത് രണ്ട് സ്ത്രീകളും തൊളിക്കോട് വാർഡിൽ നിന്നും ഒരു പുരുഷനും ഒരു സ്ത്രീയുമാണ് പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്തിയത്.