c
ബാലകൃഷ്ണപിളള

അഞ്ചൽ: നൂറ്റിയാറാം വയസിൽ വോട്ട് രേഖപ്പെടുത്തിയ സംതൃപ്തിയിലാണ് ഇടമുളയ്ക്കൽ പനച്ചവിള പുത്താറ്റ് മേലതിൽ വീട്ടിൽ എൻ.ബാലകൃഷ്ണപിള്ള. ഇടമുളയ്ക്കൽ പഞ്ചായത്തിലെ പനച്ചവിള വാർഡ് ഏഴിലെ 2-ാം നമ്പർ ബൂത്തിലാണ് ബാലകൃഷ്ണപിള്ള വോട്ട് രേഖപ്പെടുത്തിയത്. പരേതയായ ഭാര്യ പങ്കജാക്ഷിഅമ്മ ഇടമുളയ്ക്കൽ പഞ്ചായത്തിൽ മുൻ മന്ത്രി ആർ .ബാലകൃഷ്ണപിള്ള പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ മെമ്പറായിരുന്നു. ഏഴ് മക്കളുള്ള ബാലകൃഷ്ണപിള്ള മകനും വിമുക്ത ഭടനുമായ മധുസൂദനൻപിള്ളയോടൊപ്പമാണ് താമസം. എന്നും രാവിലെ ഒരുകിലോമീറ്ററോളമുള്ള നടത്തമാണ് ബാലകൃഷ്ണപിള്ളയുടെ ആരോഗ്യ രഹസ്യം.