
 എൽ.ഡി.എഫ് കൂടുതൽ നേട്ടമുണ്ടാക്കും
കഴിഞ്ഞ തവണ ജില്ലയിൽ എൽ.ഡി.എഫിന് ഉജ്ജ്വല വിജയമായിരുന്നു. അതിനെക്കാൾ മെച്ചപ്പെട്ട വിജയം ഇത്തവണ നേടും. ആകെ പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും എൽ.ഡി.എഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായിരുന്നു ജില്ലയിലെ മത്സരം. പലയിടങ്ങളിലും ബി.ജെ.പിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥയായിരുന്നു.
എസ്. സുദേവൻ,
സി.പി.എം ജില്ലാ സെക്രട്ടറി
 എൻ.ഡി.എ അധികാരം പിടിക്കും
ജില്ലയിൽ എൻ.ഡി.എ ഉജ്വല വിജയം നേടും. നിരവധി പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എൻ.ഡി.എ അധികാരത്തിലെത്തും. ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും കേവല ഭൂരിപക്ഷത്തോടെ അധികാരം പിടിക്കും. തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ ബി.ജെ.പിക്ക് അനുകൂലമായിട്ടായിരുന്നു ജനങ്ങളുടെ പ്രതികരണം.
ബി.ബി. ഗോപകുമാർ
ബി.ജെ.പി ജില്ലാ പ്രസിഡന്റ്
 യു.ഡി.എഫ് മിന്നും വിജയം നേടും
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിലുടനീളം യു.ഡി.എഫ് മിന്നും വിജയം നേടും. നാലര വർഷത്തെ ഇടത് ഭരണത്തിൽ വഴിയാധാരമായ ജനങ്ങൾ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്.
ബിന്ദുകൃഷ്ണ
ഡി.സി.സി പ്രസിഡന്റ്