 
തൊടിയൂർ: കൊവിഡ്കാലത്തെ തിരഞ്ഞെടുപ്പിൽ തൊടിയൂരിൽ രേഖപ്പെടുത്തിയത് 79.07 ശതമാനം പോളിംഗ്. പഞ്ചായത്തിലെ 45 പോളിംഗ് സ്റ്റേഷനുകളിലും ഏഴു മണിക്ക് മുമ്പ് തന്നെ വോട്ടർമാരുടെ ക്യൂ ദൃശ്യമായിരുന്നു. കൊവിഡ് ബാധിതർക്ക് തിങ്കളാഴ്ച 3 മണി വരെ പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ വീട്ടലെത്തി നിരീക്ഷണത്തിൽ കഴിഞ്ഞവർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കി. ആർ. രാമചന്ദ്രൻ എം.എൽ.എ കല്ലേലിഭാഗത്തെ തൊടിയൂർ യു. പി.എസിലെ ഒന്നാംനമ്പർ ബൂത്തിൽ രാവിലെ തന്നെ വോട്ടു രേഖപ്പെത്തി. തികച്ചും സമാധാനപരമായിരുന്നു വോട്ടെടുപ്പ്. മുന്നണികൾ ജയപരാജയങ്ങളുടെ കണക്കെടുപ്പിലാണിപ്പോൾ.