athira

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ പൊലീസിന് സഹായിയായി എം.ബി.ബി.എസ് വിദ്യാർത്ഥിനി. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്പെഷ്യൽ പൊലീസ് ഓഫീസറായാണ് കോട്ടയം മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി ഡി. ആതിര ഇലക്ഷൻ ഡ്യൂട്ടി നോക്കിയത്. സ്റ്റുഡന്റ്സ് പൊലീസ് പരിശീലനം പൂർത്തിയാക്കിയ പൂർവ കേഡറ്റുകളെ നിയോഗിക്കാൻ തീരുമാനമായതിനെ തുടർന്ന് 260 എസ്.പി.സി പൂർവ കേഡറ്റുകളെയാണ് കൊല്ലം സിറ്റി പൊലീസ് പരിധിയിൽ സ്പെഷ്യൽ പൊലീസായി നിയോഗിച്ചത്. പൂതക്കുളം ജി.എച്ച്.എസ്.എസിലെ എസ്.പി.സി പൂർവ കേഡറ്റാണ് ആതിര. ഇതേ സ്കൂളിൽ തന്നെയായിരുന്നു ആതിരയ്ക്ക് തിരഞ്ഞെടുപ്പ് ജോലി. പൂതക്കുളം പ്രഭാ സദനത്തിൽ പ്രദീപ്, ദീപ ദമ്പതികളുടെ മകളാണ് ആതിര.