 
ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ കണ്ണേറ്റ വാർഡിലെ കാപ്പക്‌സ് പോളിംഗ് സ്റ്റേഷനിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് രണ്ട് മണിക്കൂറോളം പോളിംഗ് തടസപ്പെട്ടു. ബൂത്തിന് മുന്നിൽ നടന്ന നിസാര വാക്കേറ്റങ്ങൾ ഒഴിച്ചാൽ ചാത്തന്നൂരിൽ പൊളിംഗ് പൊതുവെ സമാധാന പരമായിരുന്നു.
 ഇത്തിക്കരയിൽ 73.22 ശതമാനം പോളിംഗ്
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തിക്കര ബ്ലോക്കിന് കീഴിലെ അഞ്ച് പഞ്ചായത്തുകളിലായി 73.22 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ചിറക്കര -15,099 (76.14%), പൂതക്കുളം - 18,294 (75.1%), കല്ലുവാതുക്കൽ - 29,517 (71.1%), ചാത്തന്നൂർ - 18763 (72.45%), ആദിച്ചനല്ലൂർ - 19,999 (73. 39%) എന്നിങ്ങനെയാണ് വോട്ട് നില.