 
തഴവ: കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലെ ഭൂരിഭാഗം പോളിംഗ് സ്റ്റേഷനുകളിലും അസാധാരണമായ തിരക്കോ അനിഷ്ട സംഭവങ്ങളോയില്ലാതെ വോട്ടിംഗ് നടന്നു. പോളിംഗ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രവർത്തകർ കുട്ടംകൂടുന്നതും സ്റ്റേഷനുള്ളിൽ കൊവിഡ് മാനദണ്ഡം ലംഘിക്കുന്നതും പൊലീസ് കർശനമായി നിരോധിച്ചിരുന്നു. കുലശേഖരപുരം പഞ്ചായത്തിൽ 78 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ തഴവയിൽ 77 ശതമാനമാണ് പോളിംഗ്.