 
പുനലൂർ:ഏരൂർ ഗ്രാമ പഞ്ചായത്തിലെ ആയിരനെല്ലൂർ വാർഡിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി രമേശന്റെ തിരഞ്ഞെടുപ്പ് ബൂത്ത് ഓഫീസും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച ഗുണ്ടാ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ ആവശ്യപ്പെട്ടു.പരാജയ ഭീതി കൊണ്ടാണ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ബൂത്ത് തകർത്തതെന്നും അവർ ആരോപിച്ചു. തിങ്കളാഴ്ച അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. ജില്ലാ വൈസ് പ്രസിഡന്റ് ഏരൂർ സുനിൽ, പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് ആർച്ചൽ ശ്രീകുമാർ, അഭിലാഷ് കയ്യാണിയിൽ തുടങ്ങിയ നിരവധി നേതാക്കൾ സംഭവ സ്ഥലം സന്ദർശിച്ചു.