police
സെൻ്റ് സ്റ്റീഫൻസ് സ്കൂളിൽ വോട്ടിംഗ് സാമഗ്രികൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂമിന് പൊലീസ് കാവൽ

പത്തനാപുരം:വോട്ടെടുപ്പ് കഴിഞ്ഞു. ഇനി കാത്തിരിപ്പിന്റെ നാളുകൾ.ഫലം അറിയുന്നതിനായി 16 വരെ കാക്കണം.കൂട്ടലും കിഴിക്കലുമായി സ്ഥാനാർത്ഥികളും അണികളും പാർട്ടി ഓഫീസുകളിലും വീടുകളിലും സജീവമായി. പത്തനാപുരം ബ്ലോക്ക് പരിധിയിൽ 6 പഞ്ചായത്തിൽ,​ 106 ഗ്രാമ പഞ്ചായത്ത് വാർഡുകൾ,​ ബ്ലോക്ക് പഞ്ചായത്ത് 13 ഡിവിഷൻ,​ 2 ജില്ലാ പഞ്ചായത്ത് ഡിവിഷൻ എന്നിങ്ങനെ 208 ബൂത്തുകളായിട്ടാണ് വോട്ടെടുപ്പ് നടന്നത്. കുണ്ടയം,​ മൂലക്കട,​കമുകും ചേരി ഗവ. യു.പി.എസ് ടൗൺ സൗത്ത് വാർഡ് പോളിംഗ് ബൂത്ത്,​ പനംമ്പറ്റ ,​ ചിറ്റാശ്ശേരി മന്ദം മെമ്മോറിയൽ സ്കൂൾ ബൂത്ത് എന്നിവിടങ്ങളിൽ രാഷ്ട്രീയ കക്ഷികൾ തമ്മിൽ ചെറിയ കശപിശയുണ്ടായതൊഴിച്ചാൽ വോട്ടെടുപ്പ് കിഴക്കൻ മേഖലയിൽ സമാധാനപരമായിരുന്നു.208 ബൂത്തുകളിലെ പോളിംഗ് സാമഗ്രികൾ പത്തനാപുരം സെന്റ് സ്റ്റീഫൻ സ്കൂളിലെ സ്ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. പുനലൂർ ഡിവൈ.എസ്.പി അനിൽദാസിന്റെ നേതൃത്വത്തിൽ പൊലീസ്,​വനം വകുപ്പ്,​ഫയർഫോഴ്സ് എന്നീ സേനകളിൽ നിന്നായി 23 ഉദ്യോഗസ്ഥരെയാണ് സ്കുളിൽ സുരക്ഷയ്ക്കായി നിയമിച്ചിരിക്കുന്നത്..16 ന് രാവിലെ ഏഴ് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും.