news

കൊല്ലം: ജില്ലയിലെ 68 ഗ്രാമ പഞ്ചായത്തുകളിൽ എത്ര വാർഡുകൾ കിട്ടുമെന്ന കണക്കുകൂട്ടലിലാണ് മൂന്ന് മുന്നണികളും. 1,232 വാർഡുകളിൽ 500 എണ്ണമെങ്കിലും കിട്ടായാലേ ഏകദേശം പകുതി പഞ്ചായത്തെങ്കിലും നേടാനായെന്ന് പറയാനാകൂ.

ജോസ്.കെ. മാണിയും മറ്റ് രണ്ട് ഘടകകക്ഷികളും പുതുതായി മുന്നണിയിലെത്തിയത് ഗുണം ചെയ്യുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. എന്നാൽ 1,200 ലേറെ വാർഡുകളിലും ത്രികോണ മത്സരമാണ് നടന്നത്. ബി.ജെ.പി കൂടുതൽ വാർഡുകൾ പിടിക്കുന്ന സാഹചര്യമുണ്ടായാൽ ഇടത് മുന്നണിക്കും യു.ഡി.എഫിനും 500ൽ അധികം വാർഡുകൾ കിട്ടാനിടയില്ല. കുറഞ്ഞത് 650 ഗ്രാമ വാർഡുകൾ കിട്ടുമെന്ന് യു.ഡി.എഫും 750 ലേറെ ലഭിക്കുമെന്ന് എൽ.ഡി.എഫും കണക്കുകൂട്ടുന്നു. ഏകദേശം 400 വാർഡുകൾ ലഭിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.