c

കരുനാഗപ്പള്ളി: ക്രിസ്മസ് കേക്ക് നിർമ്മാണത്തിനും പഴവർഗങ്ങളുടെ സംസ്കരണത്തിനും പരിശീലനം നൽകുന്നു. നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് ബോർഡും കേരള യൂത്ത് പ്രൊമോഷൻ കൗൺസിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 14, 15, 16 തീയതികളിൽ തൊടിയൂർ മൈതാനം പമ്പിന് സമീപമുള്ള നാഷണൽ സ്കിൽ സെന്ററിലാണ് പരിശീലനം. രാവിലെ 10 മുതൽ 4 വരെയാണ് പരിശീലന സമയം. താത്പര്യമുള്ളവർ 9847090928 എന്ന നമ്പരിൽ ബന്ധപ്പെടണം.