 
പുനലൂർ: കനത്ത പൊലീസ് കാവലിൽ സ്ട്രോംഗ് മുറിയിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് ചുറ്റും ഡോഗ് സ്ക്വാഡ് പരിശോധനയ്ക്കെത്തി. 
പുനലൂർ നഗരസഭയിലെ തിരഞ്ഞെടുപ്പിന് ശേഷം 35പോളിംഗ് ബൂത്തുകളിലെയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വോട്ട് എണ്ണൽ കേന്ദ്രമായ പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ച് സീൽ ചെയ്തിരുന്ന കെട്ടിടത്തിലാണ് കൊല്ലത്ത് നിന്നെത്തിയ ഡോഗ് സ്ക്വാഡ്  പരിശോധന നടത്തിയത്.
ഒരു കെട്ടിടത്തിലെ സ്ട്രോംഗ് മുറിയിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾക്ക് 21പൊലീസുകാരാണ് കാവൽ നിൽക്കുന്നത്.
പുനലൂർ ഡിവൈ.എസ്.പി അനിൽദാസിന്റെ നേതൃത്വത്തിൽ ഒരു സി.ഐ,ഒരു എസ്.ഐ,നാല് എ.എസ്.ഐമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് സ്ട്രോംഗ് മുറി സൂക്ഷിക്കുന്നത്.കെട്ടിടത്തിന് 24മണിക്കൂറും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.