ex
ചവറയിൽ വിദേശമദ്യവുമായി എക്സൈസ് പിടിയിലായ വിനോദ്

കൊല്ലം: വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന 34 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാളെ കരനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രസന്നനും സംഘവും പിടികൂടി. ചവറ എ.എം.സി ജംഗ്ഷന് സമീപം കോട്ടപ്പുറത്തുവീട്ടിൽ മണികണ്ഠനെന്ന വിനോദാണ് (44) അറസ്റ്റിലായത്. എ.എം.സി ജംഗ്ഷനടുത്ത് വൻതോതിൽ വിദേശമദ്യം വിറ്റഴിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പ്രിജിലാൽ, സിവിൽ എക്സൈസ് ഓഫീസ‌ർമാരായ അഭിലാഷ്, പ്രസാദ്, വനിതാ എക്സൈസ് ഓഫീസർ ശ്രീമോൾ തുടങ്ങിയവ‌ർ പങ്കെടുത്തു. അറസ്റ്രിലായ വിനോദിനെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി താലൂക്കിലെ അനധികൃത മദ്യവില്പനയെ സംബന്ധിച്ച വിവരങ്ങൾ അറിയിക്കേണ്ട നമ്പറുകൾ: 9400069456, 0476-2630831.