panchayathu

 68 പഞ്ചായത്തുകളിലായി രേഖപ്പെടുത്തിയത് 75.06 ശതമാനം

കൊല്ലം: ജില്ലയിലെ 68 പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് പനയം പഞ്ചായത്തിൽ. പനയത്തെ 87 ശതമാനം വോട്ടർമാരും ബൂത്തിലെത്തി. 22,100 വോട്ടർമാരിൽ 19,406 പേരും വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് പേരയം പഞ്ചായത്തിലാണ്. 69.30 ശതമാനം വോട്ടർമാർ മാത്രമാണ് ഇവിടെ ബൂത്തിലെത്തിയത്. 15,566 വോട്ടർമാരിൽ 10,788 പേരാണ് വോട്ട് ചെയ്യാൻ തയ്യാറായത്.

68 പഞ്ചായത്തിലുമായി 75.06 ശതമാനം വോട്ടർമാരാണ് വോട്ടവകാശം രേഖപ്പെടുത്തിയത്. ഇവരിൽ 74.50 ശതമാനം പുരുഷന്മാരും 75.55 ശതമാനം സ്ത്രീകളുമാണ്. 12.50 ശതമാനം ട്രാൻസ്ജെൻഡ‌േഴ്സും പോളിംഗ് ബൂത്തുകളിലെത്തി.

 പോളിംഗ് നിരക്ക്

 മുന്നിൽ

പനയം: 87.81 %

കിഴക്കേകല്ലട: 87.09 %

ആലപ്പാട്: 84.46 %

നീണ്ടകര: 82.33 %

മൺറോത്തുരുത്ത്: 81.14 %

ശൂരനാട് തെക്ക്: 80.07 %

 പിന്നിൽ

പേരയം: 69.30

മേലില: 69.72

കുളത്തൂപ്പുഴ: 69.92