covid

കൊല്ലം: ഇന്നലെ ജില്ലയിൽ 212 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 281 പേർ രോഗമുക്തി നേടി. സമ്പർക്കം വഴി 209 പേർക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പരവൂർ, ചിറക്കര, വിളക്കുടി, പെരിനാട്, പിറവന്തൂർ, വെളിയം, തെന്മല, കൊറ്റങ്കര തുടങ്ങിയ മേഖലകളിലാണ് രോഗബാധിതർ കൂടുതൽ. കൊല്ലം ആണ്ടൂർ സ്വദേശി സാമുവൽ ജോർജ് (68), പത്തനാപുരം സ്വദേശിനി മേരിക്കുട്ടി (68),​ പുത്തൂർ സ്വദേശിനി ഭവാനി അമ്മ (89) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.