
 വോട്ടെണ്ണാൻ ജില്ലയിൽ 16 കേന്ദ്രങ്ങൾ
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയിൽ 16 കേന്ദ്രങ്ങൾ സജ്ജമായി. 16ന് രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ത്രിതല പഞ്ചായത്തിൽ ബ്ലോക്കടിസ്ഥാനത്തിലും നഗരസഭകളിലും കോർപ്പറേഷനിലും അതാതിടത്ത് സജ്ജമാക്കുന്ന സ്ക്കുളുകളിലുമാകും വോട്ടെണ്ണുക.
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം ഹാൾ ഉണ്ടാകും. എട്ട് പോളിംഗ് സ്‌റ്റേഷന് ഒരു ടേബിൾ എന്ന രീതിയിലാണ് സജ്ജീകരണം.
 തപാൽ വോട്ടുകൾ ആദ്യം
തപാൽ വോട്ടുകൾ അതത് വരണാധികാരികളാണ് എണ്ണുക. വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോംഗ് റൂമിൽനിന്ന് കൺട്രോൾ യൂണിറ്റുകൾ വാങ്ങുക. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുണ്ടെങ്കിൽ ഒരു ടേബിളിലാണ് എണ്ണുക.
 വിവരങ്ങൾ ട്രെൻഡ് വഴിയെത്തും
ട്രെൻഡ് സോഫ്ട്‌വെയറിലേക്ക് വോട്ടിംഗ് വിവരം അപ്‌ലോഡ് ചെയ്യാൻ കൗണ്ടിംഗ് സെന്ററിൽ പ്രത്യേക മുറിയും സംവിധാനങ്ങളുമൊരുക്കും. ഡാറ്റാ അപ്‌ലോഡിംഗ് സെന്ററിൽ ലഭിക്കുന്ന കൗണ്ടിംഗ് സ്ലിപ്പിലെ വിവരങ്ങൾ അപ്പോൾ തന്നെ ട്രെൻഡിൽ എൻട്രി ചെയ്യും
 ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ
കൊല്ലം കോർപ്പറേഷൻ
ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസ് തേവള്ളി.
 ബ്ലോക്ക് പഞ്ചായത്തുകൾ
ഓച്ചിറ: കരുനാഗപ്പള്ളി ഗവ. മോഡൽ എച്ച് .എസ്.എസ്
ശാസ്‌താംകോട്ട: ശാസ്താംകോട്ട ഗവ. എച്ച്.എസ്.എസ്
വെട്ടിക്കവല : വെട്ടിക്കവല ഗവ.മോഡൽ എച്ച്.എസ്.എസ്
പത്തനാപുരം പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ്
അഞ്ചൽ: അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ്
കൊട്ടാരക്കര: കൊട്ടാരക്കര ഗവ. എച്ച്.എസ്.എസ്
ചിറ്റുമല : കുണ്ടറ എം.ജി.ഡി ബോയ്‌സ് എച്ച്.എസ്.എസ്
ചവറ : ശങ്കരമംഗലം ഗവ. എച്ച്.എസ്.എസ്
മുഖത്തല : പേരൂർ മീനാക്ഷി വിലാസം ഗവ. വി.എച്ച്.എസ്.എസ്
ചടയമംഗലം: നിലമേൽ എൻ.എസ്.എസ്.കോളേജ്
ഇത്തിക്കര: ചാത്തന്നൂർ ഗവ. വി.എച്ച്.എസ്.എസ്
 മുനിസിപ്പാലിറ്റികൾ
പരവൂർ: കോട്ടപ്പുറം ഗവ.എൽ.പി.എസ്
പുനലൂർ : പുനലൂർ ഗവ. എച്ച്.എസ്.എസ്
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ. ടൗൺ എൽ .പി.എസ്
കൊട്ടാരക്കര : കൊട്ടാരക്കര ഗവ. വി.എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ് ഫോർ ഗേൾസ്