ഓച്ചിറ: ആയുർവേദ പി .ജി വിദ്യാർത്ഥികൾക്ക് ദന്ത ശസ്ത്രക്രിയ ഉൾപ്പടെ നടത്താൻ അനുവദിച്ചുള്ള കേന്ദ്ര തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് ദന്താശുപത്രികൾ അടച്ചിടും. പുതിയ തീരുമാനം ഓരോ രോഗികൾക്കും ലഭിക്കേണ്ട കൃത്യമായ ചികിത്സകളിൽ വീഴ്ച വരുവാൻ ഇടയാക്കുകയും രോഗികളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതിന് കാരണമാവുകയും ചെയ്യുമെന്നും വർഷങ്ങളായി തങ്ങൾ നിർവഹിക്കുന്ന സേവനങ്ങളെ തരം താഴ്ത്തുന്നതിന് തുല്യവുമാണെന്നും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മാവേലിക്കര ബ്രാഞ്ച് പ്രസിഡന്റ്‌ ഡോ. ആർ രാജേഷ്, സെക്രട്ടറി ഡോ. ശിവകുമാർ എന്നിവർ അഭിപ്രായപ്പെട്ടു. .